നാ​യ​നാ​ർ​മ​ല ക്വാ​റി: പ്ര​തി​ഷേ​ധ​ത്തി​ര​യാ​യി ഉ​പ​വാ​സ സ​മ​രം
Sunday, September 22, 2024 8:02 AM IST
ചെ​മ്പ​ന്തൊ​ട്ടി: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ നാ​യ​നാ​ർ മ​ല​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി ഉ​ട​ൻ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ൽ നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ അ​ട​ക്കം അ​ണി​നി​ര​ന്ന ഉ​പ​വാ​സ​സ​മ​രം ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന ചെ​മ്പ​ന്തൊ​ട്ടി​യി​ലെ കു​ടും​ബ​ങ്ങ​ൾ ന​ട​ത്തു​ന്ന സ​ഹ​ന​സ​മ​ര​ത്തി​ന് മു​ന്നി​ൽ എ​ന്നും താ​നും അ​തി​രൂ​പ​ത​യും ഉ​ണ്ടാ​കു​മെ​ന്ന് ക​ര​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും ഈ ​ക്വാ​റി അ​ട​ച്ചു​പൂ​ട്ടു​ന്ന​തു​വ​രെ ജ​ന​കീ​യ ക​മ്മി​റ്റി​യോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് ഉ​റ​പ്പു ന​ല്കി.

നി​യ​മ​വി​രു​ദ്ധ ക്വാ​റി അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് മു​മ്പാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചു​ണ്ടി​ക്കാ​ട്ടി ക്വാ​റി ഉ​ട​മ​യ്ക്ക് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​ത​താ​യും, അ​ട​ച്ചു​പൂ​ട്ടാ​ൻ പ​ഴു​തു​ക​ളി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന പ​റ​ഞ്ഞു.

സോ​ണി സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​ൾ​ക​രീം ചേ​ലേ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​ൽ, ടി.​കെ. പ്ര​കാ​ശ​ൻ, ബി​നോ​യി തോ​മ​സ്, ഫി​ലി​പ്പ് വെ​ളി​യ​ത്ത്, കെ.​ജെ. ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, വ​ർ​ഗീ​സ് വ​യ​ലാ മ​ണ്ണി​ൽ, കെ.​എം. ഷം​സീ​ർ, രാ​ജു വ​യ​ലി​ൽ, കെ.​പി. ഗം​ഗാ​ധ​ര​ൻ, ജ​യ​പ്ര​കാ​ശ് കോ​ല​ടി​യി​ൽ, ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, തോ​മ​സ് കു​ര്യ​ൻ, ജി​യോ ജേ​ക്ക​ബ്, ഷി​നോ പാ​റ​യ്ക്ക​ൽ, എം.​ഒ. മാ​ധ​വ​ൻ, സാ​ബു കു​രി​ക്കാ​ട്ട്, ജോ​ണി പെ​രു​മ്പ​ള്ളി​ൽ, പി.​സി. സ​ന്തോ​ഷ്, ലി​സ​ടോ​മി, സു​സ​മ്മ ഓ​ലി​ക്ക​ര, ഫി​ലോ​മി​ന കാ​രി​മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.