ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: യു​വാ​വി​ന്‍റെ 12 ല​ക്ഷം ന​ഷ്ട​മാ​യി
Sunday, September 22, 2024 8:01 AM IST
ക​ണ്ണൂ​ർ: ഡ​ൽ​ഹി സൈ​ബ​ർ ക്രൈ​മി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റു​ണ്ടെ​ന്ന് പ​റ​ഞ്ഞ് യു​വാ​വി​ന്‍റെ 12 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കേ​സ്.​

പ​ള്ളി​ക്കു​ന്ന് മ​ണ​ൽ സ്വ​ദേ​ശി സ​ഞ്ജീ​വ് കു​മാ​റി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 9156111999 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ നി​ന്ന് വാ​ട്സ്പ്, സ്കൈ​പ് തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ത​ട്ടി​പ്പ്. ആ​ധാ​ർ​കാ​ർ​ഡ് എ​ടു​ത്ത ഫോ​ൺ ന​മ്പ​റും ബാ​ങ്ക് അ​ക്കൗ​ണ്ടും നി​യ​മ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ ഡ​ൽ​ഹി സൈ​ബ​ർ ക്രൈ​മി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.


അ​റ​സ്റ്റ് ത​ട​യാ​നാ​യി പ്ര​തി​ക​ൾ പ​ണം ആ​വ​ശ്യ​പെ​ടു​ക​യാ​യി​രു​ന്നു.​അ​വ​ർ ആ​വ​ശ്യ​പെ​ട്ട​ത് പ്ര​കാ​രം 12,91,000 രൂ​പ അ​യ​ച്ച് കൊ​ടു​ത്തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.