പുന്നോലിൽ വിദ്യാർഥിനി ട്രെയിൻതട്ടി മരിച്ച നിലയിൽ
1454453
Thursday, September 19, 2024 10:17 PM IST
ന്യൂമാഹി: പുന്നോൽ റെയിൽവേ ഗേറ്റിന് സമീപം പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോൽ റെയിൽവേ ഗേറ്റിന് സമീപത്തെ 'ഹിറ' ഹൗസിൽ ഇസയെയാണ് (17) ഇന്നലെ പുലർച്ചെ 2.30 ന് റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി വാദി ഹുദ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
പുന്നോലിലെ ഫക്രുദ്ദീൻ മൻസിലിൽ പി.എം. അബ്ദുൾ നാസർ-മൈമൂന ദന്പതികളുടെ മകളാണ്. ഇതുവഴി കടന്നു പോയ ഒരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പെൺകുട്ടി ട്രാക്കിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
റെയിൽവേ അധികൃതർ അറിയിച്ചതിനെ തുടർന്ന് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി മൃതദേഹം തലശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അസുഖമുള്ളതായും പറയുന്നു.
വർഷങ്ങൾക്കു മുന്പ് പുന്നോലിൽ നടന്ന മാലിന്യ വിരുദ്ധ സമരത്തിൽ കൊച്ചുകുട്ടിയായിരുന്നു ഇസ പങ്കെടുത്തിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്പോൾ ഇവർക്കൊപ്പം ഇസയുമുണ്ടായിരന്നു. സഹോദരങ്ങൾ: ഇഫ്തിഖർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).