"പോ​യി​ന്‍റ് ഓ​ഫ് കോ​ൾ' സ​മ​ര​ത്തി​ന് പി​ന്തു​ണയുമായി സം​ഘ​ട​ന​ക​ൾ
Sunday, September 22, 2024 8:01 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് പോ​യി​ന്‍റ് ഓ​ഫ് കോ​ൾ പ​ദ​വി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ജോ​സ​ഫ് ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ൾ. ഇ​ന്ന​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, കെ​പി​സി​സി മൈ​നോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യാ​ണ് സം​ഘ​ട​ന​യു​ടെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

സ​മ​ര സ​ഹാ​യ​നി​ധി​യി​ലേ​ക്കു​ള്ള ഏ​കോ​പ​ന സ​മി​തി​യു​ടെ സം​ഭാ​വ​ന​യും ദേ​വ​സ്യ മേ​ച്ചേ​രി കൈ​മാ​റി. നി​രാ​ഹാ​ര സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ദേ​വ​സ്യ മേ​ച്ചേ​രി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും 23ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​മ​ര​പ​ന്ത​ലി​ൽ അ​നു​ഭാ​വ സ​ത്യ​ഗ്ര​ഹ​വും ന​ട​ത്തും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​ധാ​ക​ര​ൻ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ദാ​വാ​രി, മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​നീ​ഷ്, മേ​ഖ​ലാ ട്ര​ഷ​റ​ർ അ​ബ്ദു​ൾ അ​സീ​സ്, മ​ട്ട​ന്നൂ​ർ യൂ​ണി​റ്റ് ട്ര​ഷ​റ​ർ പി.​കെ. സു​ധേ​ഷ്, എ​ന്നി​വ​രും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.


സ​മ​രം ഏ​ഴാം ദി​വ​സ​ത്തേ​ക്ക് ക​ട​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും മാ​ധ്യ​മ​ങ്ങ​ളും സ​മ​ര​ത്തെ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ലെ​ടു​കാ​തി​രി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ​പി​സി​സി മൈ​നോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രും എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രും ഇ​ട​പെ​ട​ണ​മെ​ന്നും സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. അ​ബ്ദു​ൾ ഖാ​ദ​ർ, ജ​ന. സെ​ക്ര​ട്ട​റി സു​ബൈ​ർ മാ​ക്ക, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. മാ​യ​ൻ, സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ഹാ​ജി ഖാ​ലി​ദ് പെ​രി​ങ്ങ​ത്തൂ​ർ, ന​ജീ​ർ കോ​റോ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.