ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് പീടികക്കുന്ന് മുതൽ കാലാങ്കിവരെ സ്ഥാപി ക്കുന്ന ഹാംഗിംഗ് ഫെൻസിംഗ് പ്രവൃത്തി കൃഷി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിലയിരുത്തി.
പീടികക്കുന്നു മുതൽ കാലാങ്കി വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം ഫെൻസിംഗ് കൃഷി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പുരോഗമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എം.എൻ. പ്രദീപൻ, അഗ്രികൾച്ചറൽ ഡപ്യൂട്ടി ഡയറക്ടർ വിഷ്ണു, അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരീന്ദ്രനാഥ് , പഞ്ചായത്ത് അംഗങ്ങളായ ടോമി മൂക്കനോലി, ജാൻസി കുന്നേൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.