ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടും: സജീവ് ജോസഫ്
1454236
Thursday, September 19, 2024 1:42 AM IST
ശ്രീകണ്ഠപുരം: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയും തുറന്നു കാട്ടാനുള്ള കർമപദ്ധതികൾ യുഡിഎഫ് തലത്തിൽ ആസുത്രണം ചെയ്യുമെന്ന് സജീവ് ജോസഫ് എംഎൽഎ. ശ്രീകണ്ഠപുരം ഇന്ദിരാ ഭവനിൽ ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
സേവ് പഞ്ചായത്ത് എന്ന മുദ്രാവാക്യമുയർത്തി പഞ്ചായത്ത് തലത്തിൽ സമരപരിപാടികൾക്ക് രൂപം നൽകും. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാനപന പ്രകാരമുള്ള വാർഡ് വിഭജനം സത്യസസമായി നടത്തണമെന്നും ഉദ്യോഗസ്ഥർ ഇതിന് കൂട്ടു നിൽക്കരുതെന്നും അദേഹം പറഞ്ഞു.യോഗത്തിൽ യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വക്കത്താനം അധ്യക്ഷത വഹിച്ചു.
സി.കെ. മുഹമ്മദ് , ടി.എൻ.എ. ഖാദർ, കൊയ്യം ജനാദ്ദനൻ, കെ.പി. ഗംഗാധരൻ, വർഗീസ് വയലാമണ്ണിൽ, തങ്കച്ചൻ മാത്യു, ബേബി ഓടംപ്പള്ളി, ജോയി കൊന്നക്കൽ എന്നിവർ പ്രസംഗിച്ചു.