അഗ്നി-രക്ഷാ നിലയത്തിന് തളിപ്പറമ്പിൽ പുതിയ കെട്ടിടം വേണം
1454810
Saturday, September 21, 2024 2:04 AM IST
തളിപ്പറമ്പ്: അഗ്നി-രക്ഷാ നിലയത്തിന് കാഞ്ഞിരങ്ങാട് അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
2000 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച അഗ്നിരക്ഷാ നിലയം 24 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. മൂന്നുവർഷം മുന്പാണ് കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം അനുവദിച്ചു കിട്ടിയത്.
തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രഷറർ ബൈജു കോട്ടായി ഉദ്ഘാടനം ചെയ്തു. ഭാരവാഹി കളായി പി.വി. ലിഗേഷ് -ലോക്കൽ കൺവീനർ, വി.വി. പ്രിയേഷ്-ട്രഷറർ, പി.വി. ഗിരീഷ്, സിനീഷ്-മേഖലാ കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.