ഒ​രു രാ​ഷ്‌​ട്രം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കും: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍
Sunday, September 22, 2024 8:01 AM IST
ക​ണ്ണൂ​ര്‍: ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത ഒ​രു രാ​ഷ്‌​ട്രം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. അ​ത് ജ​ന​ങ്ങ​ള്‍​ക്ക് കൊ​ടു​ത്ത ഉ​റ​പ്പാ​ണ്. വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭാ​ര​തം ഭ​രി​ക്കു​ന്ന​ത്. പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മ്പോ​ള്‍ എ​തി​ര്‍​പ്പു​ക​ൾ ഉ​യ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്.

ക​ണ്ണൂ​ര്‍ മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ ബി​ജെ​പി അം​ഗ​ത്വ കാ​മ്പ​യി​ന്‍ അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സ​മി​തി​യം​ഗം സി. ​ര​ഘു​നാ​ഥ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ശ്രീ​കാ​ന്ത്, മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ്കു​മാ​ര്‍, സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​സ​ത്യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു ഏ​ള​ക്കു​ഴി, എം.​ആ​ര്‍. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.