ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ‌​ഷ​ൻ ന​ട​ത്തി
Sunday, September 22, 2024 8:01 AM IST
തേ​ർ​ത്ത​ല്ലി: സാ​ധാ​ര​ണ​ക്കാ​ര​ന്‍റേ​യും ക​ർ​ഷ​ക​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ദീ​പി​ക കാ​ണി​ക്കു​ന്ന വ​ലി​യ ആ​ത്മാ​ർ​ഥ​ത​യും ധൈ​ര്യ​വും തി​രി​ച്ച​റി​യ​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മേ​രി​ഗി​രി ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മേ​രി​ഗി​രി ഫൊ​റോ​ന വി​കാ​രി ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നം​പു​റ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് ഹെ​ൽ​പ്പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ഫാ. ​ജി​റ്റോ ക​പ്യാ​രു​മ​ല​യി​ൽ, ജോ​ർ​ജ് പ​ന്ത​മാ​ക്ക​ൽ, ഷീ​ബ പ​ള്ളി​ക്കു​ന്നേ​ൽ, ജോ​ഷി ആ​നി​ത്തോ​ട്ടം, ജെ​യിം​സ് ഇ​മ്മാ​നു​വ​ൽ, തോ​മ​സ് കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ, തോ​മ​സ് ഒ​ഴു​ക​യി​ൽ, ഡെ​യ്സി മാ​ട​പ്പ​ള്ളി, ലൂ​സി സാ​ബു, ജേ​ക്ക​ബ് നി​ര​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡപ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജെ​നീ​ഫ​ർ, കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ത​യ്യി​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.