പാ​ല​ക്കാ​ട് ജെഎസ്എ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ശ്വ​ക​ർ​മ പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം
Sunday, September 22, 2024 6:43 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ൻശി​ക്ഷ​ൻ സ​ൻ​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​നമ​ന്ത്രി വി​ശ്വ​ക​ർ​മ പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

രാ​ജ്യ​വ്യാ​പ​ക​മാ​യി 500ൽ ​അ​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വ​ക​ർ​മ ഗു​ണ​ഭോ​ക്താ​ക്ക​ളെ മ​ഹാ​രാ​ഷ്ട്ര​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഓ​ണ്‍​ലൈ​ൻ ആ​യി അ​ഭി​സം​ബോ​ധ​ന​ചെ​യ്തു.

ജി​ല്ല​യി​ൽ ജെഎസ്എ​സ് സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, ലോ​ണ്‍​തു​ക വി​ത​ര​ണം എ​ന്നി​വ ന​ട​ത്ത​പ്പെ​ട്ട ച​ട​ങ്ങി​ൽ ജെഎസ്എ​സ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ​ഫ് ജ​സ്റ്റി​ൻ അ​ധ്യ​ക്ഷ​നാ​യി.


ജെഎ​സ്എ​സ് ജി​ല്ലാ ഡ​യ​റ​ക്ട​ർ സി​ജു മാ​ത്യു, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ, കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​ർ ജി​ല്ലാ മാ​നേ​ജ​ർ, എ​ൻ​ഐ​സി പാ​ല​ക്കാ​ട് ഡ​യ​റ​ക്ട​ർ, ജെഎ​സ്എസ് ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്രസംഗിച്ചു. നൂ​റി​ല​ധി​കം വി​ശ്വ​ക​ർ​മ ഗു​ണ​ഭോ​ക്താ​ക്ക​ളും, ജെഎ​സ്എ​സ് അ​ധ്യാ​പ​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.