ഓ​ണാ​ഘോ​ഷ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി
Sunday, September 22, 2024 8:01 AM IST
ആ​ല​ക്കോ​ട്: പൈ​ത​ൽവാ​ലി ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. റി​ട്ട. ഫോ​റ​സ്റ്റ് റേ​ഞ്ച​ർ എം.​പി. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള ബ്രാ​ൻ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കെ.​എം. ഓ​യി​ൽ ഇ​ൻ​ഡ​സ്ട്രീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​സ് കാ​ഞ്ഞ​മ​ല, തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും സം​സ്ഥാ​ന വെ​യി​റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ ആ​കാ​ശ് ആ​ർ. ച​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ന്നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ബി ജോ​ർ​ജ് ഉ​പ്പു​ട്ടി​ൽ, മെ​ബി​ൻ ജോ​ൺ, ബേ​ബി ഏ​ബ്ര​ഹാം, ബി​ജു പൂ​ത്തേ​ട്ടു​കു​ള​ത്തി​ൽ, ടോ​ണി കെ. ​തോ​മ​സ്, എ​ൽ​ബി​ൻ ജോ​സ്, കെ.​പി.​ ജോ​ബി, എം.​പി.​ ബി​ജു, ടി.സി.​ സി​ബി, ടോ​ജോ ക​ട്ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.