മി​ക​ച്ച ശാ​സ്ത്ര​ഗ​വേ​ഷ​ക​രു​ടെ പ​ട്ടി​ക​യി​ൽ സെ​ന്‍റ് പ​യ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​നും
Sunday, September 22, 2024 8:01 AM IST
രാ​ജ​പു​രം: ലോ​ക​ത്തി​ലെ മി​ക​ച്ച ശാ​സ്ത്ര​ഗ​വേ​ഷ​ക​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സി​നോ​ഷ് സ്ക​റി​യാ​ച്ച​ൻ. യു​എ​സി​ലെ സ്റ്റാ​ൻ​ഫോ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും ലോ​ക​പ്ര​ശ​സ്ത പ​ബ്ലി​ഷിം​ഗ് സ്ഥാ​പ​ന​മാ​യ എ​ൽ​സി​വി​യ​റും എ​ല്ലാ വ​ർ​ഷ​വും സം​യു​ക്ത​മാ​യി പ്ര​സി​ദ്ധി​ക​രി​ക്കു​ന്ന പ​ട്ടി​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ എ​ഡി​ഷ​നി​ലാ​ണ് സി​നോ​ഷും സ്ഥാ​നം​പി​ടി​ച്ച​ത്.

2022-23 വ​ർ​ഷ​ത്തെ വെ​ബ് ഓ​ഫ് സ​യ​ൻ​സ് (എ​സ്‌​സി​ഐ)-​സ്കോ​പ​സ് ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പേ​പ്പ​ർ സൈ​റ്റേ​ഷ​ൻ റി​പ്പോ​ർ​ട്ടു​മാ​ണ്‌ റാ​ങ്കി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ബ​യോ​മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് മൈ​ക്രോ​ബ​യോ​ള​ജി - എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ 4039 -ാം റാ​ങ്കാ​ണ് സി​നോ​ഷ് നേ​ടി​യ​ത്. 2022 ൽ ​രാ​ജ്യ​ത്തെ മി​ക​ച്ച മൈ​ക്രോ​ബ​യോ​ള​ജി അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡും സി​നോ​ഷി​ന് ല​ഭി​ച്ചി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട്ടെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ധ​ന്യ പി. ​എ​ലി​സ​ബ​ത്താ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഉ​ജ്വ​ൽ, പ്ര​ജ്വ​ൽ.