വാ​ക​ത്താ​നത്ത് വി​വി​ധ റോ​ഡു​ക​ളിൽ അ​പ​ക​ട​ക്കെണിയായി ജ​ല്‍​ജീ​വ​ന്‍ കു​ഴി​ക​ള്‍
Sunday, September 22, 2024 7:05 AM IST
വാ​​ക​​ത്താ​​നം: വാ​​ക​​ത്താ​​നം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ വാ​​ട്ട​​ര്‍ അ​ഥോ​​റി​​റ്റി ജ​​ല​​നി​​ധി പ​​ദ്ധ​​തി​​ക്കാ​​യി​ പൈ​​പ്പി​​ടാ​​ന്‍ കു​​ഴി​​ച്ച കു​​ഴി കാ​​ല്‍​നാ​​ട യാ​​ത്ര​​ക്കാ​​ര്‍​ക്കും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കും അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​യി.

പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ഴു​​വ​​ന്‍ റോ​​ഡു​​ക​​ളു​​ടെ​​യും അ​​വ​​സ്ഥ പ​​രി​​താ​​പ​​ക​​ര​​മാ​​ണ്. വാ​​ഹ​​ന അ​​പ​​ക​​ട​​ങ്ങ​​ള്‍ നി​​ത്യ​സം​​ഭ​​വ​​ങ്ങ​​ളാ​​ണ്. വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് പ​​രി​​തി​​യി​​ല്‍ വ​​രു​​ന്ന റോ​​ഡു​​ക​​ളു​​ടെ ശോ​​ച്യാ​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്കാ​​നും വാ​​ക​​ത്താ​​നം ക​​മ്യൂ​​ണി​​റ്റി ഹെ​​ല്‍​ത്ത് സെ​​ന്‍റ​റി​ന്‍റെ നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​നും ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള​ കോ​ണ്‍​ഗ്ര​​സ് വാ​​ക​​ത്താ​​നം മ​​ണ്ഡ​​ലം പ്ര​​വ​​ര്‍​ത്ത​​ക​​യോ​​ഗം അ​​വ​​ശ്യ​​പ്പെ​​ട്ടു.


മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ സി​​ബി പാ​​റ​​പ്പ, അ​​ഡ്വ.​ വി​​നോ വാ​​ഴ​​യ്ക്ക​​ന്‍, ജി​​ല്ല ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ എ. ​​ഇ​​സ​​ഡ്.​ ഏ​​ബ്ര​​ഹാം, ബാ​​ബു കു​​മ്മ​​ന്‍​കു​​ളം, മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി സ​​ജി ച​​ക്കു​ച​​ര​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സ​​ഗി​​ച്ചു.