മട്ടന്നൂർ: എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കളെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. എടയന്നൂർ സ്വദേശി റിനാസിനെ (24) ആണ് മട്ടന്നൂർ എസ്ഐ നിധിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എംഡിഎംഎയുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം പട്ടാന്നൂർ കൊടോളിപ്രം ചൊക്രാൻ വളവ് എന്ന സ്ഥലത്തു നിന്നാണ് നിയമ വിരുദ്ധമായി ലഹരിമരുന്ന് വിഭാഗത്തിൽപ്പെട്ട 2.27ഗ്രാം എംഡിഎംഎ ഉപയോഗത്തിനും വില്പനയ്ക്കുമായി കൈവശം സൂക്ഷിച്ചതായി കാണപ്പെട്ടതിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. റിനാസിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു 12 ഗ്രാം കഞ്ചാവുമായി കുടുക്കിമെട്ട സ്വദേശി മുഹമ്മദ് ജസീമിനെയുമാണ് പോലീസ് പിടികൂടിയത്.