ക്വി​സ് മ​ത്സ​രം: ന​ടു​വി​ൽ
Sunday, September 22, 2024 8:01 AM IST
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജേ​താ​ക്ക​ൾആ​ല​ക്കോ​ട്: എ​ന്‍റെ ആ​ല​ക്കോ​ട് കൂ​ട്ടം വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, ആ​ല​ക്കോ​ട് മേ​ഖ​ല​യി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മൂ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന അ​നു​സ്മ​ര​ണ ക്വി​സ് മ​ത്സ​ര​ത്തി​ൽ ന​ടു​വി​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി ജേ​താ​ക്ക​ളാ​യി.

ക​ണി​യ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി, ആ​ല​ക്കോ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി​യ മ​ത്സ​രം ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് വി​നോ​യ് ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ സ്വാ​ത​ന്ത്ര്യ​ദി​ന അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഒ​ന്നാം സ്ഥാ​ന​ത്തി​ന് 3001 രൂ​പ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 2001, 1001രൂ​പ​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി. ‌

സ​ണ്ണി പു​ല്ലു​വേ​ലി​ൽ, റെ​ജി സ​ർ​ഗം, ജോ​സ് ക​ക്കാ​ട്ടി​ൽ, ആ​ന്‍റ​ണി ക​ള​പ്പു​ര, ബി​നോ​യി നൂ​റ​ൻ​മാ​ക്ക​ൽ, ജോ​ർ​ജ് വ​ട്ട​ക്ക​യം, ബി​നോ​യി വേ​ർ​ണാ​നി, ജോ​സ് മൂ​ലേ​പ്പ​റ​മ്പി​ൽ, അ​ല​ക്സ്‌ കാ​രി​വേ​ലി, സു​ധീ​പ് സ്‌​ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.