ആലക്കോട്: വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ച കേന്ദ്ര- കേരള സർക്കാരുകളുടെ നിലാപടിൽ പ്രതിഷേധിച്ച് ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
നേതാക്കളായ ബാബു പള്ളിപ്പുറം, ജോസ് വട്ടമല, ജിൻസ് മാത്യു, ബിജു പുളിയൻ തൊട്ടി, ജോൺസൺ ചിറവയൽ, സിബിച്ചൻ കളപ്പുര, അപ്പുക്കുട്ടൻ സ്വാമി മഠം, പി. എം. ബിനോയ്, സോണിയ നൈജു, നിഷാ ബിനു എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ: കോൺഗ്രസ് പുളിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കെപിസിസി നിർവാഹക സമിതിയംഗം കെ.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. മനോജ് വടക്കേൽ അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹക സമിതിയംഗം ആലയിൽ ബാലകൃഷ്ണൻ, ജയിംസ് രാമത്തറ, വി.വി. ദാമോദരൻ, ഉഷ മുരളി, മറിയാമ്മ അമ്പാട്ട്, എം.കെ. ബാലചന്ദ്രൻ, ബാബു കണംകൊമ്പിൽ, റെജി തയ്യിൽ, പൗലോസ് കരികുളം, ക്രിസ്റ്റോ വളവനാട്, സന്തോഷ് പുളിക്കൽ, ഡെന്നി മേച്ചേരിൽ, ഗൗരി ബാലൻ, സജി കൊടിമറ്റം, ജോസഫ് തെക്കേൽ, ബിനോ ചിറ്റാട്ടിൽ, ബൈജു പൊട്ടൻപ്ലാക്കൽ, ശശി ശ്രീവിലാസം എന്നിവർ പ്രസംഗിച്ചു.