കേരള കോൺഗ്രസ്-എം കൺവൻഷൻ നടത്തി
1454234
Thursday, September 19, 2024 1:42 AM IST
ശ്രീകണ്ഠപുരം: പ്രകൃതി ക്ഷോഭത്തിലും ഉരുൾ പൊട്ടലിലും ഭൂമി നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപ്പെട്ടതിന്റെ ഇരട്ടി ഭൂമി നൽകണമെന്നും വനം പ്ലാന്റേഷൻ മേഖലകളിൽ ഭൂമി നൽകാൻ കേന്ദ്ര വനം വകുപ്പ് അതിനുള്ള നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് -എം ശ്രീകണ്ഠപുരം മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലംപ്രസിഡന്റ് അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം അധ്യക്ഷത വഹിച്ചു.
വി.വി. സേവി, സി.ജെ. ജോൺ, ബിജു പുതുക്കള്ളി,സിബി പന്തപ്പാട്ട്, ബെന്നി മഞ്ഞക്കഴക്കുന്നേൽ, ജോബിമാത്യു, ബേബി പുന്നശേരി, ബെന്നി ചെറുചിലമ്പിൽ, തോമസ് മുല്ലപ്പള്ളി, രോഹൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.