എസ്.ജെ എംപോറിയത്തിന്റെ മൂന്നാമത് ഷോറൂം കേളകത്ത് പ്രവർത്തനം തുടങ്ങി
1454539
Friday, September 20, 2024 1:55 AM IST
കേളകം: ജില്ലയിലെ പ്രമുഖ ടൈൽ വില്പനക്കാരായ എസ്.ജെ എംപോറിയത്തിന്റെ മൂന്നാമത് ഷോറൂം കേളകം മഞ്ഞളാംപുറത്ത് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
തന്ത്രരത്നം കൊട്ടാരം ജയരാമൻ നന്പൂതിരി നിലവിളക്കു തെളിച്ചു. ടൈൽ ഗാലറിയുടെ ഉദ്ഘാടനം ഒ.ടി.എം. സയ്യിദ് മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി തങ്കച്ചൻ ഇടവനക്കുഴിക്ക് ആദ്യവില്പന കൈമാറി.
കേളകം പഞ്ചായത്ത് സെക്രട്ടറി സി.ടി. അനീഷ്, വാർഡംഗം ജോണി പാന്പാടിയിൽ, എൻജിനിയർ സെബാസ്റ്റ്യൻ വർഗീസ്, ബിഎൽഐ സപ്പോർട്ട് ഡയറക്ടർ ഷഹാബ്, മാനേജിംഗ് പാർട്ണർമാരായ ബിനോയ് മാട്ടേൽ, ഷൈജു വെട്ടിക്കുളങ്ങര, ജനറൽ മാനേജർ സജി മാന്പള്ളിൽ എന്നിവർ പ്രസംഗിച്ചു.