ഇരിട്ടി: എടപ്പുഴ ജനകീയ സമിതിയുടെ സംയുക്ത ഓണാഘോഷം എടപ്പുഴ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ഫിലിപ്പ് ആറ്റുകടവിൽ ഉദ്ഘാടനം ചെയ്തു. എടപ്പുഴ ടൗണിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം ഷൈനി വർഗീസ് അധ്യക്ഷത വഹിച്ചു.
പാറയ്ക്കപ്പാറ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ബെനറ്റ് മുഖ്യ പ്രഭാഷണം നടത്തി. ജോൺ ഒറ്റതെങ്ങുങ്കൽ, വിൻസി ജോൺ, അജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഓണ സദ്യ, വടംവലി, ഉറിയടി, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. വൈകുന്നേരം നടന്ന സമാപന സമ്മേളനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു .