കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പൗരസ്ത്യ സുവിശേഷ സമാജം ജനറൽ സെക്രട്ടറി റവ. മത്തായി റമ്പാൻ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് മാളിയേക്കൽ, റവ. ഗീവർഗീസ് കുറ്റിപ്പുഴയിൽ റമ്പാൻ, എം.സി. വർക്കി, ഫാ. വർഗീസ് കവണാട്ടേൽ, സ്കൂൾ പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, എംപി സജീവൻ,സ്കൗട്ട് മാസ്റ്റർ കെ.വി. ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത്, ക്യാമ്പ് ലീഡർ ജോസ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സ്കൗട്ട് നൈപുണ്യ പരിശീലനങ്ങൾ, പുഴയോരം ശുചീകരണം, പുഴയോര ത്ത് വൃക്ഷത്തൈ നടൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, കേളകം പിഎച്ച്സി സന്ദർശനം എന്നിവയും നടന്നു.