കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1454233
Thursday, September 19, 2024 1:42 AM IST
ഉദയഗിരി: വയനാട് ദുരിതബാധിതരേ വഞ്ചിക്കുന്ന കേന്ദ്ര -കേരള സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി തോമസ് വക്കത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലി അധ്യക്ഷത വഹിച്ചു. മോഹനൻ പറപ്പള്ളി,രജിത്ത് ഇരുപ്പക്കാട്, ബേബി കോയിക്കൽ, അജിത്ത് വരിക്കമാക്കൽ, ഷൈജു നെല്ലിക്കുന്നേൽ, സി.പി.സാബു, ഡിൽജോ മൈലപ്പറമ്പിൽ, ജോസഫ് വട്ടകൊട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചെറുപുഴ: ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഡിസിസി നിർവാഹകസമിതി അംഗം കെ.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. ബാലകൃഷ്ണൻ, ജോൺ ജോസഫ് തയ്യിൽ, എം. കരുണാകരൻ, ലളിത ബാബു, രേഷ്മ വി.രാജു, കെ.ഡി. പ്രവീൺ, തോമസ് കൈപ്പനാനിക്കൽ, പി.പി. ബാലകൃഷ്ണൻ, പ്രണവ് കരാള തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ എൻ.ജെ. സ്റ്റീഫൻ, ഡോ. കെ.വി. ഫിലോമിന, കെ.പി. ഗംഗാധരൻ, എം.ഒ. മാധവൻ, പി.ടി. കുര്യക്കോസ്, പി.പി.ചന്ദ്രാഗധൻ, നസീമ ഖാദർ, ത്രേസ്യാമ്മ മാത്യു തുടങ്ങിയവർ നേതൃത്വം നല്കി.
പയ്യാവൂർ: കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലാത്തൂർ ടൗണിൽ പ്രകടനം നടത്തി. നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ, അയൂബ് മഞ്ഞാങ്കരി, കെ.എ. ഉമ്മർ, അനൂപ് പനയ്ക്കൽ, സുധീഷ് വത്സൻ എന്നിവർ നേതൃത്വം നൽകി.