എ​ടി​എം കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്
Sunday, September 22, 2024 4:39 AM IST
ക​ടി​യ​ങ്ങാ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് പൊ​തു ആ​വ​ശ്യ​മു​യ​ർ​ന്നു. ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കൗ​ണ്ട​ർ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ നി​ല​യി​ലാ​ണ്. കൗ​ണ്ട​ർ സ്ഥാ​പി​ച്ച കെ​ട്ടി​ട മു​റി​യു​ടെ ഷ​ട്ട​ർ ദീ​ർ​ഘ​കാ​ല​മാ​യി തു​റ​ക്കാ​തെ താ​ഴ്ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.


മ​റ്റു ചി​ല ഏ​ജ​ൻ​സി​ക​ളു​ടെ എ​ടി​എം കൗ​ണ്ട​റു​ക​ളു​ടെ സ്ഥി​തി​യും മ​റി​ച്ച​ല്ല. എ​സ്ബി​ഐ​യു​ടെ അ​ട​ക്കം ക​ടി​യ​ങ്ങാ​ട്ടെ എ​ടി​എം കൗ​ണ്ട​റു​ക​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ടി​യ​ങ്ങാ​ട് ടൗ​ൺ വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ സ​ലാം പു​ല്ലാ​കു​ന്ന​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.