ഹോപ്പിലെ അന്തേവാസിയായ അജ്ഞാത മരിച്ചു
1454452
Thursday, September 19, 2024 10:17 PM IST
പിലാത്തറ: ഹോപ്പിലെ അന്തേവാസിയായ അജ്ഞാത സ്ത്രീ മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള തമിഴ് മാത്രം അറിയുന്ന 60 വയസ് പ്രായമുള്ള അജ്ഞാതയായ സ്ത്രീയാണ് മരിച്ചത്.
പരിയാരം മെഡിക്കൽ കോളജ് പരിസരത്ത് അവശനിലയിൽ സെപ്റ്റംബർ ഒന്പതിന് രാത്രി കണ്ടെത്തിയ സ്ത്രീയെ പരിയാരം പോലീസിന്റെ നിർദേശാനുസരണം ഹോപ്പിലെ സാന്ത്വന പരിചരണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
എന്നാൽ ബുധനാഴ്ച രാത്രി പത്തോടെ മരിച്ചു. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നാളെ ഉച്ചയ്ക്ക് 12 ന് മുന്പ് പരിയാരം പോലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലോ ചുവടെയുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
നിശ്ചിത സമയത്തിനകം ആരുമെത്തുന്നില്ലെങ്കിൽ പോലീസിന്റെ നിർദേശാനുസരണം മൃതദേഹം സംസ്കരിക്കും. ഫോൺ: 9605398889, 9947015050.