വെ​ള്ള​റ​ട സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ടോ​ക്ക​ണ്‍ സി​സ്റ്റം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Sunday, September 22, 2024 6:38 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഒ​പി​യി​ലു​ള്ള ടോ​ക്ക​ണ്‍ സി​സ്റ്റം മാ​സ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഡോ​ക്ട​റെ കാ​ണാ​നെ​ത്തു​ന്ന രോ​ഗി​ക​ള്‍ ഇ​പ്പോ​ള്‍ വ​രി​യി​ല്‍​നി​ന്നു വ​ല​യു​ക​യാ​ണ്.

രോ​ഗി​ക​ളു​ടെ പ്ര​യാ​സം ക​ണ്ട് സ്വ​കാ​ര്യ​വ്യ​ക്തി പു​തി​യ ടോ​ക്ക​ണ്‍ സം​വി​ധാ​നം സ​ജ്ജ​മാ​ക്കി ന​ല്‍​കി​യി​ട്ടും അ​തു പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ആ​തു​രാ​ല​യ​മാ​യ ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സേ​ന 700 ല​ധി​കം പേ​ര്‍ ഒ​പി​യി​ലെ​ത്തു​ന്നു​ണ്ട്.

രാ​വി​ലെ ര​ണ്ട് മു​റി​ക​ളി​ലാ​ണ് ഒ​പി. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടാ​വു​ക. തി​ക്കും തി​ര​ക്കും ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ആ​ശു​പ​ത്രി​ക്കു കാ​ഷ് പ​ദ​വി കി​ട്ടി​യ സ​മ​യ​ത്താ​ണ് ഇ​വി​ടെ ടോ​ക്ക​ണ്‍ സി​സ്റ്റ​വും പ്ര​വ​ര്‍​ത്തി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്.


ഒ​പി​കാ​ര്‍​ഡി​ല്‍ ടോ​ക്ക​ണ്‍ ന​മ്പ​ര്‍ എ​ഴു​തു​ക​യും ഇ​ത​നു​സ​രി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍ ടോ​ക്ക​ണ്‍ മെ​ഷീ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ന​ല്‍​കി​വ​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി ടോ​ക്ക​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഇ​തോ​ടെ ഏ​റെ ബു​ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ള്‍ പോ​ലും വ​രി​യി​ല്‍ നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.