മാ​ലി​ന്യ​മു​ക്ത​മാ​കാ​ൻ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത്‌
Sunday, September 22, 2024 8:01 AM IST
ച​പ്പാ​ര​പ്പ​ട​വ്: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ചേ​ർ​ന്ന വാ​ർ​ഡുത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കു​ട്ടി​ക്ക​രി വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക്ക​രി വാ​ർ​ഡം​ഗം ഷേ​ർ​ലി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്ത​ല കോ​ർ ക​മ്മ​റ്റി ക​ൺ​വീ​ന​ർ പി.​പി. ഭാ​ർ​ഗ​വ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

വാ​ർ​ഡി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ച്ചു. വ​ർ​ഗീ​സ് കു​ഴി​മ​റ്റ​ത്തി​ൽ, രാ​ജു സി​റി​യ​ക്, ജോ​ൺ പു​ത്ത​ൻ​പു​ര​യി​ൽ, എം.​കെ. ഷാ​ന​വാ​സ്, റോ​ണി ജോ​ർ​ജ്, ബി.​എം. ഉ​മൈ​മ​ത്ത്, പ്രി​യ​ങ്ക വി​നോ​ദ്, മ​റി​യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ, ഹ​രി​ത ക​ർ​മ​സേ​നാ പ്ര​തി​നി​ധി​ക​ൾ, വാ​ർ​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.