ബൈ​ക്കി​ൽ ഷാ​ജു​വി​ന്‍റെ ലേ-​ല​ഡാ​ക്ക് യാ​ത്ര
Sunday, September 22, 2024 8:01 AM IST
തി​രു​മേ​നി: ബൈ​ക്കി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളെ​യും സാ​ഹ​സി​ക യാ​ത്ര​ക​ളെ​യും ഏ​റെ ഇ​ഷ​ട​പ്പെ​ടു​ന്ന തി​രു​മേ​നി സ്വ​ദേ​ശി കെ.​ജെ. ഷാ​ജു കൂ​റ്റ​നാ​ൽ ത​ന്‍റെ ബി​എം​ഡ​ബ്ല്യു ബൈ​ക്കി​ൽ ലേ-​ല​ഡാ​ക്ക് യാ​ത്ര ആ​രം​ഭി​ച്ചു. മൂ​ന്നാ​ഴ്ച​കൊ​ണ്ട് 3500 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ല​ഡാ​ക്കി​ലെ​ത്താ​നാ​ണു തീ​രു​മാ​നം.

തി​രു​മേ​നി ചൈ​ത​ന്യ സ്പോ​ർ​ട്സ് ക്ല​ബി​ൽ യാ​ത്ര​യു​ടെ ഫ്ലാ​ഗ്ഓ​ഫ് എ​സ്എ​ൻ​ഡി​പി എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം. സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു. മു​ന്പും ഒ​റ്റ​യ്ക്കും സം​ഘ​മാ​യും ബൈ​ക്കി​ലും കാ​റി​ലും നി​ര​വ​ധി യാ​ത്ര​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള ഷാ​ജു ചെ​റു​പു​ഴ​യി​ൽ ബൊ​ണീ​റ്റോ മെ​ൻ​സ് ക്ലോ​ത്തിം​ഗ്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് യാ​ത്ര​ക​ളും ചെ​യ്യു​ന്ന​ത്.


ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര, രാ​ജ​സ്ഥാ​ൻ, ഹി​മാ​ച​ൽ പ്ര​ദേ​ശ്, മ​ണാ​ലി​യി​ലൂ​ടെ ലേ​യി​ലെ​ത്തും. ലേ​യി​ൽ ഷാ​ജു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ സ​നീ​ഷ് ആ​ന്‍റ​ണി, പ്രി​ന്‍റോ ഏ​ബ്ര​ഹാം, പ്രി​ന്‍റോ​യു​ടെ അ​മ്മ ബീ​ന ബാ​ബു എ​ന്നി​വ​ർ ഷാ​ജു​വി​നൊ​പ്പം ചേ​രും. ഇ​വ​ർ​ക്കൊ​പ്പം ല​ഡാ​ക്കി​ലെ പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യും. യോ​ഗ​ത്തി​ൽ ചൈ​ത​ന്യ ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. സെ​ബാ​സ്റ്റ്യ​ൻ, സ​ജി ഇ​ട​ക്ക​ര, സ​നീ​ഷ് ആ​ന്‍റ​ണി, പ്രി​ന്‍റോ ഏ​ബ്ര​ഹാം, ജി​മ്മി ജോ​ർ​ജ്, ജോ​മോ​ൻ ഇ​ട​ക്ക​ര, സു​ബി​ൻ കൊ​യി​ലാ​ണ്ടി, സു​നീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.