ത്രിദിന ശില്പശാല സംഘടിപ്പിച്ചു
1454235
Thursday, September 19, 2024 1:42 AM IST
ചുഴലി: ‘ലൈഫ് 2024' പദ്ധതിയിലൂടെ ഭാഗമായി ചുഴലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ ഉടൻ പരിഹരിക്കേണ്ട ആവശ്യങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ചില തൊഴിൽ മേഖലകൾ അവരെ പരിചയപ്പെടുത്തുന്നതോടൊപ്പം ജീവിത നൈപുണികളിൽ പരിശീലനം നൽകുന്ന പദ്ധതിയാണ് ‘ലൈഫ് 2024'. ചുഴലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ത്രിദിന ശില്പശാലയിൽ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ലൈഫ് 2024 പദ്ധതിയിൽ അവസരം ലഭിക്കുന്നത്.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ശോഭന ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്എംസി ചെയർമാൻ കെ.ഹരിദാസൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ പി.ആർ. അലക്സ്, ടി.വി.ഒ. സുനിൽകുമാർ, ഉണ്ണികൃഷ്ണൻ മേലേടത്ത്, ബിആർസി ട്രെയിനർ എം.കെ.ഉണ്ണികൃഷ്ണൻ സി.ആർ.സി കോ ഓർഡിനേറ്റർ കെ.വി.സതീദേവി എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽബി.പി. വിപിന, കെ.പി. പ്രമീള, പി. ഷിബിന, കെ. രാജൻ, പി.പി. രാഗേഷ്, ഇ .ജനാർദനൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.