കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
1454531
Friday, September 20, 2024 1:55 AM IST
ഇരിട്ടി: കോളിക്കടവ് ഡോണ്‍ബോസ്കോ എല്‍പി സ്കൂളിൽ പുതുതായി നിര്‍മിച്ച കിച്ചണ്‍ കം സ്റ്റോര്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബെന്നി കല്യാടിക്കല്‍,സൂപ്പര്‍വൈസര്‍ റോജിഷ് മാത്യു, സ്കൂള്‍ പാചകക്കാരി തങ്ക എന്നിവരെ ആദരിച്ചു. ഫാ. ജോയ് ഉള്ളാട്ടിൽ, എഇഒ ഇന്‍ചാര്‍ജ് വിജയന് കോയക്കാടന്‍, മുഖ്യാധ്യാപിക താരമ്മ കുര്യന്, പഞ്ചായത്ത് അംഗം പ്രീത ഗംഗാധരന്, ഉപജില്ല നൂണ്മീല് ഓഫീസര്‍ കെ. ശീകാന്ത്, പിടിഎ പ്രസിഡന്റ് ബിനീഷ് കമ്മുക്കന്‍, മദര്‍ പിടിഎ പ്രസിഡന്റ് സിമി, വിദ്യാര്‍ഥി പ്രതിനിധി സപ്ത പ്രമോദ്, സ്റ്റാഫ് സെക്രട്ടറി ഡാനി എം.സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.