എം​പോ​ക്‌​സ് ; യു​വ​തി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Sunday, September 22, 2024 8:02 AM IST
പ​രി​യാ​രം: എം​പോ​ക്‌​സ് രോ​ഗ​ല​ക്ഷ​ണം സം​ശ​യി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​ക്ക് ചി​ക്ക​ന്‍​പോ​ക്‌​സ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന യു​വ​തി​ക്കാ​ണ് എം​പോ​ക്സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​ത്.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഐ​സോ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ച യു​വ​തി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പു​റ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സോ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്.