പ്രചാരണ വാഹന ജാഥയ്ക്ക് സ്വീകരണം നൽകി
1454807
Saturday, September 21, 2024 2:04 AM IST
ചെറുപുഴ: വന്യജീവി ആക്രമണങ്ങളിൽ നിന്നും കൃഷിയെയും കർഷകരെയും രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ 25ന് പാർലമെന്റ് മാർച്ചും ധർണയും നടത്തുന്നു. ഇതോടൊപ്പം ജില്ലാ ഫോറസ്റ്റ് ഓഫീസ് മാർച്ചും ഉപരോധവും നടത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായി നടന്ന പ്രചാരണ വാഹന ജാഥയ്ക്ക് തിരുമേനിയിൽ സ്വീകരണം നൽകി. യോഗത്തിൽ വി.എൻ. ഗോപി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എം. പ്രകാശൻ, ടി.ഐ. മധുസൂദനൻ എംഎൽഎ, പി. ശശിധരൻ, കെ.എം. രാജേന്ദ്രൻ, പവിത്രൻ, പി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
കൊട്ടിയൂരിൽ നിന്നും പാടിയോട്ടുചാലിലേക്കാണു ജാഥ നടന്നത്. ജാഥയുടെ സമാപനം പാടിയോട്ടുചാലിൽ നടന്നു. കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് പി. ഗോവിന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.