ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ അ​നു​സ്മ​രി​ച്ചു
Sunday, September 22, 2024 8:01 AM IST
ക​ണ്ണൂ​ർ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​മാ​ധി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ​മ​ര​ണ​മു​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ശ്രീ​നാ​രാ​യ​ണ ഗു​രു പ്ര​തി​ഷ്ഠ ന​ട​ത്തി​യ ​ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്രം, ത​ല​ശേ​രി ജ​ന​നാ​ഥ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മാ​ധി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു.

ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ഏ​ഴുമു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ അ​ഖ​ണ്ഡ​നാ​മ​ജ​പം ന​ട​ന്നു. ഉ​ച്ചക​ഴി​ഞ്ഞ് പ്ര​ത്യേ​ക പൂ​ജ​യും സ​മാ​ധി ഗീ​ത​വും രാ​ത്രി ഏ​ഴി​ന് സ​മൂ​ഹ പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ത​ളാ​പ്പ് ദി​വ്യ ശ്രീ ​ചൈ​ത​ന്യ ഹാ​ളി​ൽ ന​ട​ന്ന സ​മാ​ധി ദി​നാ​ച​ര​ണം പ്ര​ഫ. ഡോ. ​എ. സ​ത്യ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ൻ​ഡി​പി​യോ​ഗം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​ധി​ദി​നാ​ച​ര​ണ​ത്തി​ന് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സ​ദാ​ന​ന്ദ​ൻ പ​താ​ക ഉ​യ​ർ​ത്തി. ത​ല​ശേ​രി ജ​ഗ​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ഗു​രു​ദേ​വ പ്ര​തി​മ​യി​ൽ അ​ഭി​ഷേ​ക​വും പ്ര​ത്യേ​ക പൂ​ജ​യും സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ശ്രീ​നാ​രാ​യ​ണ ഗു​രു​​സ​മാ​ധി ദി​നം ഇ​രി​ട്ടി മേ​ഖ​ല​യി​ൽ ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ച​രി​ച്ചു.