ഇന്ന് ഉപവാസ സമരം; മാർ പാംപ്ലാനി ഉദ്ഘാടനം ചെയ്യും
1454808
Saturday, September 21, 2024 2:04 AM IST
ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി മേഖലയിലെ നൂറു കണക്കിന് കുടും ബങ്ങൾക്ക് അപകടഭീഷണിയാ യ നായനാർമല കരിങ്കൽക്വാറി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉപവാസ സമരം നടത്തും.
ചെമ്പന്തൊട്ടി ടൗണിൽ രാവിലെ എട്ടു മുതലാണ് ഉപവാസ സമരം. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.