സപ്ലൈകോ ഓണച്ചന്തകളിൽ 9.30 കോടിയുടെ വിറ്റുവരവ്
1454820
Saturday, September 21, 2024 2:04 AM IST
കണ്ണൂർ: ഓണത്തോടനുബന്ധിച്ച് ഒന്നു മുതൽ ഉത്രാടദിനം വരെ ജില്ലയിൽ സപ്ലൈകോ നടത്തിയ ഓണച്ചന്തകളിൽ 929,95,800 രൂപയുടെ വിറ്റുവരവ്. സപ്ലൈകോ കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ഒരുക്കിയ ജില്ലാ ഫെയറിൽ മാത്രം 39,35,090 രൂപയുടെ വിറ്റുവരവ് ലഭിച്ചു.
ജില്ലാ ഫെയറുകളിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് കണ്ണൂർ. സപ്ലൈകോ കണ്ണൂർ ഡിപ്പോയ്ക്ക് കീഴിൽ അഴീക്കോട് മണ്ഡലം ഓണം ഫെയറിൽ 6,09,479 രൂപയുടെ വിറ്റുവരവും ധർമടം മണ്ഡലം ഓണം ഫെയറിൽ 12,27,551 രൂപ, കല്യാശേരി മണ്ഡലം ഓണം ഫെയറിൽ 7,98,794 രൂപ, കണ്ണൂർ മണ്ഡലം ഓണം ഫെയറിൽ 17,87,408 രൂപ എന്നിങ്ങനെയുമാണ് വിറ്റുവരവ് ലഭിച്ചത്. കണ്ണൂർ ഡിപ്പോയ്ക്ക് കീഴിൽ നടന്ന ജില്ലാ ഫെയറിലും മണ്ഡലം ഫെയറുകളിലും ഔട്ട്ലെറ്റുകളിലും കൂടി ആകെ 2,59,80,791 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
തലശേരി ഡിപ്പോയ്ക്ക് കീഴിൽ ഹൈപ്പർ മാർക്കറ്റിൽ നടന്ന തലശേരി മണ്ഡലം ഓണം ഫെയറിൽ 31,45,322 രൂപയുടെ വിറ്റുവരവും ഇരിട്ടിയിൽ നടന്ന പേരാവൂർ മണ്ഡലം ഓണം ഫെയറിൽ 15,74,399 രൂപ, മട്ടന്നൂർ മണ്ഡലം ഓണം ഫെയറിൽ 19,20,194 രൂപ, കൂത്തുപറമ്പ് മണ്ഡലം ഓണം ഫെയറിൽ 28,66,055 രൂപയും വിറ്റുവരവ് ലഭിച്ചു. തലശേരി ഡിപ്പോയ്ക്ക് കീഴിലുള്ള മണ്ഡലം ഫെയറുകളിലും ഔട്ട്ലെറ്റുകളിലും കൂടി ആകെ 369,77,876 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
സപ്ലൈകോ തളിപ്പറമ്പ് ഡിപ്പോയ്ക്ക് കീഴിലെ പയ്യന്നൂർ മണ്ഡലം ഓണം ഫെയറിൽ 12,34,929 രൂപയുടെ വിറ്റുവരവും തളിപ്പറമ്പ് മണ്ഡലം ഓണം ഫെയറിൽ 17,83,814 രൂപ, ശ്രീകണ്ഠപുരത്ത് നടന്ന ഇരിക്കൂർ മണ്ഡലം ഓണം ഫെയറിൽ 11,61,906 രൂപയും ലഭിച്ചു.
തളിപ്പറമ്പ് ഡിപ്പോയ്ക്ക് കീഴിലുള്ള മണ്ഡലം ഫെയറുകളിലും ഔട്ട്ലെറ്റുകളിലും കൂടി ആകെ 300,37,133 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.