സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനവും ജാഗ്രതാ സമിതി പരിശീലനവും
1454229
Thursday, September 19, 2024 1:42 AM IST
ഇരിട്ടി: പടിയൂർ കല്യാട് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനവും ജാഗ്രത സമിതി പരിശീലനവും ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.എ. ബിന്ദു ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ആർ. മിനി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി. തങ്കമണി, കെ. രാകേഷ്, സിബി കാവനാൽ, സെക്രട്ടറി ഇ.വി. വേണുഗോപാൽ, സിഡിപിഒ നിഷ പാലത്തടത്തിൽ, എം. അരവിന്ദൻ, സ്ത്രീപദവി പഠന ജില്ലാ കോ-ഓഡിനേറ്റർ സെക്രട്ടറി എം. സെമീന, പഞ്ചായത്തംഗങ്ങൾ, ഐസിഡിഎസ് സൂപ്പർവൈസർ പി. ഷൈമ, കമ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർ മെറ്റിൽഡ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.