ചപ്പാരപ്പടവ്: സ്വച്ച്താ ഹി സേവ -2024 മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിന്റെ ഭാഗമായി ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് ഹരിത സേനയുമായി സഹകരിച്ചു ടൗൺ ശുചീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. അനിത, അൻവർ ശാന്തിഗിരി, മുരളി കൊട്ടക്കാനം, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എം. സുജന, എൻഎസ്എസ് ലീഡർമാരായ അബിൻ തോമസ്, മിസ്ന മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.