ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Sunday, September 22, 2024 5:36 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​നാ​റാം​മൈ​ൽ പ്ര​സ​ര ലൈ​ബ്ര​റി​യി​ൽ ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സീ​ല റം​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​ര​സ്വ​തീ​ദേ​വി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.


പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ, ബു​ഷ്റ, പ്ര​സ​ര ക്ല​ബ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി സ​നി​ൽ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ. ജോ​സ്, ഡോ.​ആ​യി​ഷ ഫെ​ബി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹെ​ൽ​ത്ത് വ​ർ​ക്ക​ർ​മാ​രാ​യ ദ​ർ​ശ​ന മാ​ത്യു, ജ​സ്ന, അ​റ്റ​ൻ​ഡ​ർ​മാ​രാ​യ വി. ​വ​ന​ജ, കെ.​ജി. സ​ജി​ത, ആ​ശാ​വ​ർ​ക്ക​ർ​മാ​രാ​യ ലി​സി​യാ​മ്മ, റം​ല​ത്ത്, അ​ജി​ത, ശോ​ഭ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.