ത്രിദിന ശില്പശാല സംഘടിപ്പിച്ചു
1454534
Friday, September 20, 2024 1:55 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിസഫ് സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന നൈപുണ്യ വികസനത്തിനായുള്ള ലൈഫ് 2024 ശില്പശാലയ്ക്ക് തുടക്കം കുറിച്ചു. ഒന്പതാം ക്ലാസിലെ കുട്ടികൾക്കായാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല നടത്തുന്നത്.
പാചകം, കൃഷി, പ്ലംബിംഗ് എന്നിവയാണ് ശില്പശാല വിഷയങ്ങൾ. നടുവിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് സെബാസ്റ്റ്യൻ ആലിലക്കുഴിയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എസ്എസ്കെ കണ്ണൂർ ഡിപിഒ കെ.വി. ദീപേഷ് പദ്ധതി വിശദീകരിച്ചു. നടുവിൽ, ആലക്കോട് പഞ്ചായത്തുകളിലെ 40 കുട്ടികളാണ് ഈ ശില്ശാലയിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും. തളിപ്പറമ്പ് നോർത്ത് ബിആർസിയിലെ ബിജേഷ് അധ്യക്ഷത വഹിച്ചു. ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ, മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, ലിബി വിനോ, ലൈല സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ് നോർത്ത് ബിആർസി ട്രെയിനർമാരായ അനൂപ്, സജീവൻ, രശ്മി സുമതി, കെ.ബി. മനു, ബിബിൻ മാത്യു എന്നിവർ നേതൃത്വം നൽകി.