ചെമ്പേരി വൈഎംസിഎയിൽ പുതുതായി 15 കുടുംബങ്ങളെ സ്വാഗതം ചെയ്തു
1454535
Friday, September 20, 2024 1:55 AM IST
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിൽ പുതിയ അംഗങ്ങളായി ചേർന്ന 15 പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വൈഎംസിഎ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് വൈഎംസിഎയിലേക്ക് സ്വാഗതം ചെയ്തു.
ചെമ്പേരി ലൂർദ് മാതാ ബസലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ.അമൽ ചെമ്പകശേരി പുതിയ അംഗങ്ങൾക്ക് പ്രാർഥനാശീർവാദം നൽകി അനുഗ്രഹ പ്രഭാഷണം നടത്തി. ചെമ്പേരി വൈഎംസിഎ പ്രസിഡന്റ് ജോമി ചാലിൽ അധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ചെമ്പേരി വൈഎംസിഎ വനിതാ ഫോറം പ്രസിഡന്റ് ലിസിയമ്മ ജോസഫ് മേമടം, യൂണിറ്റ് സെക്രട്ടറി ആന്റണി മായയിൽ എന്നിവർ പ്രസംഗിച്ചു. പുതിയ അംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളെയും പ്രസിഡന്റും യൂണിറ്റ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.