മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, September 22, 2024 8:02 AM IST
കൂ​ത്തു​പ​റ​മ്പ്‌: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചെ​ന്ന കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക​യോ പി​ഴ​യ​ട​ക്കു​ക​യോ ചെ​യ്യാ​തെ മു​ങ്ങി​ന​ട​ന്ന​യാ​ൾ വീ​ണ്ടും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. പാ​ല​ക്കാ​ടെ പി.​വി. വി​നീ​ഷി​നെ​യാ​ണ് (38) ക​ണ്ണ​വം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.