ഇരിട്ടി: ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലുള്ള കളപ്പുര പാലം പുനർനിർമിക്കുക, റോഡ് നവീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മനുഷ്യാവകാശ ഉപഭോക്തൃസംരക്ഷണ സമിതി (എച്ച്ആർസിപിസി)യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കരിക്കോട്ടക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളും ഓട്ടോ തൊഴിലാളികളും പ്രതിഷേധ സമരത്തിൽ പങ്കാളികളായി. അഡ്വ. മനോജ് എം. കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ വൈദ്യർ അധ്യക്ഷത വഹിച്ചു. ഇരിട്ടി താലൂക്ക് പ്രസിഡന്റ് വർഗീസ് വൈദ്യർ, ജില്ലാ വനിതാ പ്രസിഡന്റ് വത്സമ്മ ദേവസ്യ, ജില്ലാ സെക്രട്ടറി സന്തോഷ്, താലൂക്ക് സെക്രട്ടറി ബാലൻ, തങ്കച്ചൻ മച്ചിതാന്നി, ആന്റണി പുരയിടം എന്നിവർ പ്രസംഗിച്ചു.