ലൈ​റ്റ​ർ ചോ​ദി​ച്ച വി​രോ​ധ​ത്തി​ൽ മ​ർ​ദ​നം: ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Sunday, September 22, 2024 8:01 AM IST
ക​ണ്ണൂ​ർ: ലൈ​റ്റ​ർ ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. ക​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ക​മ​റു​ദ്ദീ​ൻ (24), മ​ർ​വാ​ൻ(20) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം പ​ള്ളി​ക്കു​ന്നി​ൽ ഒ​ളി​വി​ൽ ക​ഴി​വെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ(22), കൊ​റ്റാ​ളി സ്വ​ദേ​ശി കെ. ​സ​ഫ്‌​വാ​ൻ(24) എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.


ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി ടി.​പി.​പി. മു​ന​വീ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​രാ​തി​ക്ക​ര​ന്‍റെ സ​ഹോ​ദ​ര​നാ​യ ടി.​പി.​പി. ത​ൻ​സീ​ൽ(22) സു​ഹൃ​ത്ത് ഷ​ഹ​ബാ​സ്(20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.