വെ​മ്പു​ഴ പാ​ല​ത്തി​ലൂ​ടെ താ​ത്കാ​ലി​ക ഗ​താ​ഗ​ത​മാ​യി
Sunday, September 22, 2024 8:01 AM IST
ഇ​രി​ട്ടി: ഒ​ടു​വി​ൽ വെ​മ്പു​ഴ പാ​ല​ത്തി​ലൂ​ടെ താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​തം ഒ​രു​ക്കി അ​ധി​കൃ​ത​ർ. മ​ല​യോ​ര ഹൈ​വേ​യി​ൽ വെ​മ്പു​ഴ പാ​ലം നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത് പ​ത്രമാ​ധ്യ​മ​ങ്ങ​ളി​ൽ വ​ർ​ത്ത​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ലം താ​ത്കാ​ലി​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

അ​പ്രോ​ച്ച് സ്ലാ​ബ് വാ​ർ​പ്പ് അ​വ​ശേ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് മ​ണ്ണും ക്വാ​റി മാ​ലി​ന്യ​വും ഇ​ട്ടു ഉ​റ​പ്പി​ച്ചാ​ണ് താ​ത്കാ​ലി​ക ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ഇ​തോ​ടെ മൂ​ന്ന​ര മാ​സ​ത്തി​നു ശേ​ഷം എ​ടൂ​ർ-ക​രി​ക്കോ​ട്ട​ക്ക​രി റൂ​ട്ടി​ൽ വാ​ഹ​ന ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.


താ​ത്കാ​ലി​ക ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​തം ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വൈ​കി​യാ​ണേ​ലും കെ​ആ​ർ​എ​ഫ്ബി അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ ജ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി.