ടാ​ങ്ക​ർ ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം
Sunday, September 22, 2024 8:01 AM IST
ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ പാ​ത​യി​ൽ ചി​റ​വ​ക്ക് വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ നി​ന്ന് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.​ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ​വ​ൻ ഉ​പാ​ധ്യാ​യ്ക്കാ​ണ് (45) പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. എം ​എ​ച്ച് 43 ബി​പി 6916 എ​ന്ന ഓ​യി​ൽ ടാ​ങ്ക​ർ ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ലോ​റി കാ​ലി​യാ​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.