ഇ​സ്ര​യേ​ലി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് 11.80 ല​ക്ഷം ത​ട്ടി
Sunday, September 22, 2024 8:01 AM IST
കു​ടി​യാ​ന്മ​ല: ഇ​സ്ര​യേ​ലി​ൽ ജോ​ലി​ക്കു​ള്ള വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി വ​ഞ്ചി​ച്ച മൂ​ന്ന് പേ​ർ​ക്കെ​തി​രേ കു​ടി​യാ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു.ന​ടു​വി​ൽ മ​ണ്ട​ളം സ്വ​ദേ​ശി ഓ​ളി​ക്ക​ൽ ഹൗ​സി​ൽ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് ചെ​മ്പ​നോ​ട​ക്ക​ര ചോ​ഴി​ത്തോ​ട് സ്വ​ദേ​ശി വെ​ട്ടി​ക്ക​ൽ സ​നോ​ജ് ജോ​സ​ഫ് (40), ഭാ​ര്യ ഇ​ടു​ക്കി വ​ണ്ണ​പ്പു​റം കാ​ലി​യാ​ർ സ്വ​ദേ​ശി ചേ​ലാ​ട്ട് ഹൗ​സി​ൽ ആ​ശ തോ​മ​സ്, കാ​സ​ർ​ഗോ​ഡ് പാ​ലാ​വ​യ​ൽ വ​ൾ​വ​നാ​ട്ടു ഹൗ​സി​ൽ ജോ​സ​ഫ് അ​ഗ​സ്റ്റി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.


പ​രാ​തി​ക്കാ​ര​നും ഭാ​ര്യ​ക്കും ഇ​സ്ര​യേ​ലി​ലേ​ക്ക് ജോ​ലി​ക്കു​ള്ള വീ​സ വാ​ഗ്‌​ദാ​നം ന​ല്കി തൊ​ടു​പു​ഴ മാ​ങ്ങാ​ട്ട് ക​വ​ല​യി​ൽ പ്ര​തി​ക​ൾ ന​ട​ത്തു​ന്ന റോ​സാ​റി ഹോ​ളി ടൂ​ർ​സ് സ്ഥാ​പ​നം വ​ഴി 2022 ഫെ​ബ്ര​വ​രി 28 നും 2023 ​ഫെ​ബ്ര​വ​രി ഒ​ന്നി​നു​മി​ട​യി ലു​ള്ള കാ​ല​യ​ള​വി​ൽ 11,80,000 രൂ​പ വാ​ങ്ങി​യ ശേ​ഷം വീ​സ​യോ പ​ണ​മോ തി​രി​ച്ചു​ന​ല്കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.