ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സോ​ളാ​ർ പ്ലാ​ന്‍റ്
Sunday, September 22, 2024 8:01 AM IST
ക​ണ്ണൂ​ർ: വൈ​ദ്യു​തോ​ർ​ജ ചെ​ല​വും പാ​രി​സ്ഥി​തി​കാ​ഘാ​ത​വും കു​റ​യ്ക്കു​ന്ന​തി​നാ​യി സോ​ളാ​ർ പ്ലാ​ന്‍റ് പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം. നാ​ല് മെ​ഗാ വാ​ട്ട് സോ​ളാ​ർ പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ ചെ​ല​വ് ഏ​ക​ദേ​ശം പ​കു​തി​യാ​യാ​യി കു​റ​ക്കാ​നാ​കും. അ​തി​നൊ​പ്പം കാ​ർ​ബ​ൺ ഫൂ​ട്ട് പ്രി​ന്‍റും ഗ​ണ്യമാ​യി കു​റ​യ്ക്കാ​നാ​കും.

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റുവ​രെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന സോ​ളാ​ർ പ്ലാ​ന്‍റ്, തി​ര​ക്കേ​റി​യ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളി​ൽ ബാ​ഹ്യ വൈ​ദ്യു​തി സ്രോ​ത​സു​ക​ളെ ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തെ സ​ഹാ​യി​ക്കും.


വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​മി​യി​ലും ഈ ​പ​ദ്ധ​തി സ്ഥാ​പി​ക്കും. നി​ല​വി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ലാ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പ്ലാ​നു​ക​ളെ​യും ഇ​ത് ബാ​ധി​ക്കി​ല്ല. പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക വ​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് മേ​ൽ​ക്കൂ​ര​യു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ൾ സൃ​ഷ്ടി​ക്കും. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും.