വ്യ​ത്യ​സ്തമാ​യ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി
Thursday, July 11, 2024 6:52 AM IST
കു​മ​ര​കം: വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​വേ​ശം സ​മ്മാ​നി​ച്ച് പാെ​ാതു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​തൃ​ക​യി​ൽ ന​ട​ത്തി​യ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കു​മ​ര​കം സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​തേ​മാ​തൃ​ക​യി​ൽ ന​ട​ന്ന​ത്.

മ​ല​പ്പു​റം കൈ​റ്റ് ട്രെ​യി​ന​ർ ഷാ​ജി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ആ​പ്പി​ലൂ​ടെ​യാ​ണ് ഡി​ജി​റ്റ​ൽ രീ​തി​യി​ൽ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ഉ​പ​യോ​ഗി​ച്ച് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം, വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം, പെ​രു​മാ​റ്റ​ച്ച​ട്ടം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ചി​ഹ്നം അ​നു​വ​ദി​ക്ക​ൽ, ഇ​ല​ക്‌​ഷ​ൻ പ്ര​ച​ര​ണം, പോ​ളിം​ഗ് ബൂ​ത്ത് സ​ജ്ജീ​ക​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ബൂ​ത്ത് ഏ​ജ​ൻ​റ്റു​മാ​രു​ടെ നി​യ​മ​നം, മോ​ക്പോ​ൾ, വോ​ട്ടെ​ടു​പ്പ്, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ത​ത്സ​മ​യ റി​പ്പോ​ർ​ട്ടു​ക​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ളും കൃ​ത്യ​മാ​യി പാ​ലി​ച്ചാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹെ​ഡ്ബോ​യി​യാ​യി ഏ​ഴാ ക്ലാ​സ് വി​ദ്യാ​ർ​ഥി ടി​നോ ടി​ബി, ഹെ​ഡ് ഗേ​ളാ​യി ഏ​ഴാം ക്ലാ​സി​ലെ അ​മേ​യ സി. ​ജ​യ​ലാ​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.