കൈ​ത​ത്തോ​ട് ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ 20ന്
Monday, July 29, 2024 10:52 PM IST
മു​ട്ടാ​ര്‍: മു​ട്ടാ​ര്‍ ച​ല​ഞ്ച് ആ​ര്‍​ട്‌​സ് & സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഏ​ഴാ​മ​ത് കൈ​ത​ത്തോ​ട് ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ 20ന് മൂന്നിന് ന​ട​ക്കും. ജ​ലോ​ത്സ​വസ​മി​തി ചെ​യ​ര്‍​മാ​ന്‍ തോ​മ​സു​കു​ട്ടി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ്വാ​ഗ​തസം​ഘം യോ​ഗം പ​ഞ്ചാ​യ​ത്തം​ഗം ഏ​ബ്ര​ഹാം ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്‍​പ​ത്തി​യൊ​ന്നം​ഗ​ങ്ങ​ള്‍ അ​ട​ങ്ങി​യ ജ​ന​റ​ല്‍ ക​മ്മി​റ്റി​യും ഇ​രു​പ​ത്തി​യ​ഞ്ചം​ഗ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ചെ​യ​ര്‍​മാ​ന്‍ തോ​മ​സു​കു​ട്ടി മാ​ത്യു, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​പി. കു​ഞ്ഞു​മോ​ന്‍, ട്ര​ഷ​റ​ര്‍ കെ.​കെ. പ്ര​സ​ന്ന​ന്‍, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ജെ. ​പൂ​യ​പ്പ​ള്ളി, ക്ല​ബ് സെ​ക്ര​ട്ട​റി ഷ​നി​ല്‍ കെ.​കെ., വ​ര്‍​ക്കി​ംഗ് ചെ​യ​ര്‍​മാ​ന്‍ സി​ജോ​യ് ചാ​ക്കോ, സ​പ്ലിമെ​ന്‍റ് ക​ണ്‍​വീ​ന​ര്‍ മാ​ത്യു ഇ. ​ശ്രാ​മ്പി​ക്ക​ല്‍, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ർമാ​രാ​യി രാ​ജ​ന്‍ വ​ര്‍​ഗീ​സ്, ഷാ​ജി സാ​മു​വേ​ല്‍, ടി​ജോ സേ​വ്യ​ര്‍, അ​ഭി​ലാ​ഷ് ക​ട്ട​ത്ത​റ, തോ​മ​സ് ചാ​ക്കോ, സ​ന്തോ​ഷ് മ​ണ​ലി​ല്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ല​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ള്‍ എന്നിവ സം​ഘ​ടി​പ്പി​ക്കും.