പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Monday, July 29, 2024 10:51 PM IST
മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ലും കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും പ്ര​തി​ഷേ​ധി​ച്ച് മു​ണ്ട​ക്ക​യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മു​ണ്ട​ക്ക​യം സി​എ​സ്ഐ ഓ​ഡി​റ്റോ​റി​യം ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത്‌ പ​ടി​ക്ക​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ഐ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​ൻ, നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ, ബോ​ബി കെ. ​മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ ചു​ള്ളി​ത്ത​റ, ബെ​ന്നി ചേ​റ്റു​കു​ഴി, റോ​യ് മാ​ത്യു, ടി.​ടി. സാ​ബു, റെ​മി​ൻ രാ​ജ​ൻ, ബി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.