മറവൻതുരുത്തിൽനിന്നു കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
Monday, July 29, 2024 7:38 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: മ​​റ​​വ​​ൻ​​തു​​രു​​ത്തി​​ൽ​നി​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം കാ​​ണാ​​താ​​യ യു​​വാ​​വി​​നെ പു​​ഴ​​യി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മ​​റ​​വ​​ൻ​​തു​​രു​​ത്ത് ദി​​ലീ​​പ് ഭ​​വ​​നി​​ൽ ദി​​ലീ​​പി​​ന്‍റെ മ​​ക​​ൻ മി​​ഥു​​നി (32)ന്‍റെ മൃ​​ത​​ദേ​​ഹം വാ​​ളം​​പള്ളി പാ​​ല​​ത്തി​​ന് സ​​മീ​​പം പു​​ഴ​​യി​​ൽ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 8.30 ഓ​​ടെ​​യാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ​​യാ​​ണ് യു​​വാ​​വി​​നെ വീ​​ടി​​ന് സ​​മീ​​പ​​ത്തു​നി​​ന്നും കാ​​ണാ​​താ​​യ​​ത്. തു​​ട​​ർ​​ന്ന് ബ​​ന്ധു​​ക്ക​​ൾ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ വി​​ളി​​ച്ചെ​​ങ്കി​​ലും പ്ര​​തി​​ക​​രി​​ക്കാ​​ത്ത​​തി​​നെ​ത്തു​​ട​​ർ​​ന്ന് സ​​മീ​​പ​​പ്ര​​ദേ​​ശ​​ത്ത് തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല.

തു​​ട​​ർ​​ന്ന് വീ​​ട്ടു​​കാ​​ർ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. യു​​വാ​​വ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ഫോ​​ണി​​ന്‍റെ ട​​വ​​ർ ലോ​​ക്കേ​​ഷ​​ൻ പ്ര​​ദേ​​ശ​​ത്ത് കാ​​ണി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും യു​​വാ​​വി​​നെ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല. പ്ര​​ദേ​​ശ​​ത്തെ സി​​സി​​ടി​​വി കേ​​ന്ദ്രീ​​ക​​രി​​ച്ച് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ മൃ​​ത​​ദേ​​ഹം പു​​ഴ​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. പു​​ഴ​​ക്ക​​ര​​യി​​ൽ​നി​​ന്നു യു​​വാ​​വ് ധ​​രി​​ച്ചി​​രു​​ന്ന ചെ​​രു​​പ്പും മ​​ദ്യ​​ക്കു​​പ്പി​​യും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. സം​​ഭ​​വ​​ത്തി​​ലെ ദു​​രൂ​​ഹ​​ത​​യും പോ​​ലീ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്.