ദ​മാം എ​യ​ർ​പോ​ർ​ട്ട് ബി​ൽ​ഡിം​ഗി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ യു​വാ​വ് മ​ര​ണ​പ്പെ​ട്ടു
Monday, July 29, 2024 10:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദ​മാം എ​യ​ർ​പോ​ർ​ട്ട് ബി​ൽ​ഡിം​ഗി​ന്‍റെ മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ യു​വാ​വ് മ​രി​ച്ചു. പാ​ലോ​ളി​പ്പ​റ​മ്പി​ലെ മാ​ണി​ക്ക​ത്തൊ​ടി മു​ഹ​മ്മ​ദ് ശി​ഹാ​ബ് (39) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ നാ​ട്ടി​ലേ​ക്ക് വ​രാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. നാ​ട്ടി​ലെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത് മൂ​ന്നാ​ഴ്ച മു​ന്പാ​ണ് ശി​ഹാ​ബ് ദ​മാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ദ​മാ​മി​ലാ​ണ് താ​മ​സം.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കം ന​ട​ത്തും. പി​താ​വ്: പ​രേ​ത​നാ​യ മാ​ണി​ക്ക​ത്തൊ​ടി കു​ഞ്ഞാ​ല​ൻ. മാ​താ​വ്: സ​ഫി​യ. ഭാ​ര്യ: സ​ഫ്റീ​ന (ഏ​ലം​കു​ളം). മ​ക്ക​ൾ: സ​ൻ​ഹ സ​ഫി​യ, ഷ​ഹ്സാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫൗ​സി​യ , ഫ​സീ​ന.